ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം മാറ്റിവെച്ചു

ഇന്ന് വിക്ഷേപണം നടത്താനിരുന്ന ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതികത്തകരാര്‍ മൂലം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നുവെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

ഇന്ന് രാവിലെ 2.51 ന് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും മാത്രം ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം ഐ.എസ്.ആര്‍.ഒ കൈക്കൊള്ളുകയായിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി.യില്‍ സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. ഇന്നലെ പുലര്‍ച്ചെ 6.51-ന് 20 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.

അതേസമയം ചന്ദ്രയാന്‍ പേടകത്തിന് സാങ്കേതികപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദുള്‍പ്പെടെയുള്ളവര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെ ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വിക്ഷേപണത്തിനുള്ള പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News