മറൈന്‍ അക്വേറിയത്തിനൊപ്പം 3 ഡി തിയറ്ററും പരിഗണനയിലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

മറൈന്‍ അക്വേറിയത്തിനോടൊപ്പം മത്സ്യങ്ങളുടെ സൂക്ഷ്മ ജീവിതവും വ്യക്തമാക്കുന്ന 3 ഡി തീയറ്ററും ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം ബീച്ചില്‍ ആരംഭിച്ച മറൈന്‍ അക്വേറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. കൊല്ലം ബീച്ചിന്റെ അപകട സാധ്യത കുറയ്ക്കാന്‍ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മിക്കും.

തുറമുഖ വകുപ്പിന് ഇതിന്റെ നിര്‍മാണത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പൂര്‍ണമായ പദ്ധതിയും തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടി കെ എം എന്‍ജിനീയറിങ് കോളജിന്റെ സങ്കേതിക സഹായവും പദ്ധതിയുടെ നിര്‍വഹണത്തിന് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം ജില്ലയെ കൂടുതല്‍ സൗന്ദര്യവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നടത്തുന്ന എല്ലാ പദ്ധതികള്‍ക്കും പൂര്‍ണമായ പിന്തുണ നല്‍കും. ബിച്ചിനോട് ചേര്‍ന്ന് ആരംഭിക്കുന്ന സ്മൃതിവനം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കോര്‍പ്പറേഷന്‍ മേയര്‍ കെ രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം മുകേഷ് എം എല്‍ എ, എം നൗഷാദ് എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, നഗരസഭാ ജനപ്രതിനിധികളായ എം എ സത്താര്‍, എസ് ഗീതാകുമാരി, ചിന്ത എല്‍ സജിത്, വി എസ് പ്രിയദര്‍ശന്‍, ഷീബ ആന്റണി, ടി ആര്‍ സന്തോഷ് കുമാര്‍, ശാന്തിനി ശുഭദേവന്‍, വിനീത വിന്‍സന്റ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് സൂപ്രണ്ട് എന്‍ജിനിയര്‍ സുധീര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലോട്ടസ് തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News