സൗദിയിൽനിന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാട‌ുകടത്തിയത് 8,68,065 വിദേശികളെ

ഒന്നര വർഷത്തിനിടെ സൗദിയിൽനിന്ന് നാട‌ുകടത്തിയത് 8,68,065 വിദേശികളെ. താമസ-തൊഴിൽ നിയമ ലംഘനങ്ങൾക്ക് ഇവരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 34,89,854 വിദേശികളെ സുരക്ഷാവകുപ്പുകൾ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2017 നവംബർ 15 മുതൽ കഴിഞ്ഞ വ്യാഴാഴ്ചവരെ നടത്തിയ റെയ്ഡുകളിലാണ് ഇത്രയുംപേർ അറസ്റ്റിലായത്.

പിടിയിലായവരിൽ 27,21,206 പേർ അനധികൃത താമസക്കാരും 5,38,862 പേർ തൊഴിൽ നിയമം ലംഘിച്ചവരും 2,29,786 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 58,843 പേരും അനധികൃതമായി വിദേശങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 2558 പേരും സുരക്ഷാവകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് സഹായങ്ങൾ ചെയ്തതിന് 3996 പേർ അറസ്റ്റിലായി. ഇതിൽ 1380 പേർ തദ്ദേശീയരാണ‌്. ഇവരിൽ 1343 പേർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചു.

ജയിലിൽ 12702 പേരുടെ വിചാരണ നടപടികൾ പൂർത്തിയാകാനുണ്ട്. ഇതിൽ 10866 പേര് പുരുഷന്മാരാണ്. ഇതുവരെ 4,96,525 വിദേശികൾക്കെതിരെ ഉടനടി ശിക്ഷാ നടപടി സ്വീകരിച്ചു. യാത്രാരേഖകൾക്ക് 4,50,109 പേരെ എംബസികൾക്കും കോൺസുലേറ്റുകൾക്കും കൈമാറി. 5,75,775 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്തുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News