
ടിക് ടോകില്‍ സിനിമാരംഗം അഭിനയിക്കുന്നതിനിടെ 20 വയസ്സുകാരി കുളത്തിലേക്ക് വീണ് മുങ്ങിമരിച്ചു. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ പാടത്തിലാണ് സംഭവം നടന്നത്. വീടിനടുത്തുള്ള കൃഷിയിടത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സെല്‍ഫിയോടും ടിക് ടോക് വീഡിയോ എന്നിവയോട് അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്ന മാലയുടേത് അപകടമരണമാണെന്ന് കരുതി വീട്ടുകാര്‍ സംസ്‌കരിക്കുകയും ചെയ്തു.
സംഭവം അറിഞ്ഞയുടന്‍ പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍്ട്ടത്തിനയച്ചു. മാലയുടെ ഫോണ്‍ ഇനിയും കണ്ടെത്താനായിട്ടില്ല. ബി എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മാല. പരീക്ഷയെഴുതി ഫലത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.
അതേസമയം മകള്‍ കടയില്‍ കാലിത്തീറ്റ വാങ്ങാന്‍ പോയതാണെന്നും അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാകുമെന്നും മാലയുടെ് അച്ഛന്‍ മൊഴി നല്‍കിയിട്ടുണ്ട്. 30 അടി വീതിയും 30 അടി നീളവുമുളള കുളത്തിന് സംരക്ഷണഭിത്തിയുണ്ടായിരുന്നില്ല. എന്നാല്‍ ടിക് ടോകില്‍ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here