ജയറാമിനോട് ഏറ്റവുമടുത്ത സുഹൃത്ത് ആര് എന്ന്ചോദിച്ചാൽ ഞൊടിയിടയിൽ ഉത്തരം കിട്ടും സിദ്ധിഖ് എന്ന്.സിദ്ധിഖിനോട് ചോദിച്ചാൽ ജയറാമെന്നും.

മുപ്പത് വർഷത്തോളമുള്ള ഈ സൗഹൃദം കളിയും ചിരിയും തമാശകളും കണ്ണീരുമെല്ലാം കൂട്ടിയിണക്കി രൂപപ്പെടുത്തിയതാണ്.

പരസ്പരം കഥകൾ മെനഞ്ഞ് മറ്റുള്ളവരെ രസിപ്പിക്കാൻ രണ്ടു പേരും മിടുക്കരുമാണ്.ഏറ്റവും അടുത്തസുഹൃത്തിനെ, സിദ്ധിഖിനെ ജയറാം അനുകരിച്ചാൽ എങ്ങനെയിരിക്കും?

കൈരളി ടിവിയിൽ ജയറാം പങ്കെടുത്ത ജെബിജംഗ്ഷനിൽ, ജയറാം സിദ്ധിഖിനെ അനുകരിച്ചത് ചിരി പടർത്തി.