ലോകകപ്പ് ഫെെനലിനിടെ സ്വിമ്മിംഗ് സൂട്ടില്‍ ഗ്രൗണ്ടിക്കിലേക്കിറങ്ങിയോടി ആരാധിക.
പ്രമുഖ യൂട്യൂബ് പ്രാങ്ക്‌സ്റ്ററും പോണ്‍ സൈറ്റ് സ്ഥാപകനുമായ വൈറ്റലൈ സിഡോറവൈന്‍സ്കിയുടെ അമ്മയാണ് അര്‍ദ്ധ നഗ്നനായി ഗ്രൗണ്ടിലിറങ്ങി ആഹ്ലാദപ്രകടനം നടത്തിയത്.

എന്നാല്‍ ഗ്രൗണ്ടിലേക്കിറങ്ങും മുമ്പ് തന്നെ മോഡലിനെ സുരക്ഷ ജീവനക്കാര്‍ കൈയ്യോടെ പിടികൂടി സ്റ്റേഡിയത്തിന് പുറത്തെത്തിച്ചു.

വന്‍ വിവാദമാകുമ്പോഴും സംഭവം ആഘോഷമാക്കുകയാണ് സിഡോറവൈന്‍സ്കി കുടുംബം. മകനും ഭാവി മരുമകളും അമ്മയുടെ സാഹസികതയെ പിന്തുണച്ച് പോസ്റ്റുകളിടുകയും ചെയ്തു.


ഇവരുടെ സന്തോഷത്തിന് പിന്നിലെ കാരണമാണ് കാണികളെ കൂടുതല്‍ ഞെട്ടിച്ചത്.


മകന്റെ പോണ്‍ സൈറ്റിന്റെ പ്രചാരണാര്‍ത്ഥമാണ് അമ്മയായ 47 കാരി എലിന സിഡോറവൈന്‍സ്കി ഈ സാഹസത്തിന് മുതിര്‍ന്നതത്രേ.

മുമ്പും സിഡോറവൈന്‍സ്കി കുടുംബം കായിക പ്രേമികള്‍ക്ക് മുന്നില്‍ നഗ്താപ്രദര്‍ശനം വഴിയുള്ള പ്രചാരണം നടത്തിയിട്ടുണ്ട്.

ഇത്തവണ താരത്തിന്റെ മോഡല്‍ കൂടിയായ അമ്മയാണ് കളത്തില്‍ ഇറങ്ങിയതെങ്കില്‍, അന്ന് കാമുകിയായ കിന്‍സെയ് വൊളെന്‍സ്‌കിയാണ് വൈറ്റലൈനു വേണ്ടി സ്വിമ്മിംഗ് സ്യൂട്ടില്‍ കളിക്കളത്തിലേക്ക് ഇറങ്ങിയോടിയത്.

ടോട്ടന്‍ഹാം- ലിവര്‍പൂള്‍ ചാംപ്യന്‍ഷിപ്പ് ലീഗ് ഫെെനലില്‍ ആയിരുന്നു കാണികളിലൊരാളായിരുന്ന കിന്‍സെയുടെ ആവേശ പ്രകടനം അന്ന് മോഡലിനെ നന്നെ കഷ്ടപ്പെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി പുറത്തെത്തിച്ചത്.

കറുത്ത നിറത്തിലുള്ള സ്വിമ്മിംഗ് സ്യൂട്ടില്‍ വൈറ്റലൈ അണ്‍സെന്‍സേര്‍ഡ് എന്ന് എഴുതിയിരുന്ന വസ്ത്രമാണ് ഇരുവരും ധരിച്ചിരുന്നത്.

മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഇത്തരം തരംതാണ പ്രകടനങ്ങള്‍ നടത്തുന്നതിനാല്‍ വെബ്‌സൈറ്റ് നിരോധിക്കണമെന്ന് ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.