തൃശൂരിൽ വ്യവസായ സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി കോൺഗ്രസ്; നേതാകൾക്ക് പണംനല്‍കിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്നും ഭീഷണി

തൃശൂർ എരുമപ്പെട്ടി പഞ്ചായത്തിലെ ആറ്റത്രയിൽ പ്രവർത്തിക്കുന്ന ചെറുകിട സെല്ലോടേപ്പ് നിർമ്മാണ യൂണിറ്റിന്റെ ഉടമ രാജൻ കെ നായരാണ് കോണ്ഗ്രസ് നേതാകൾക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കമ്പനിയുടെ പ്രവർത്തനം കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം സെക്രട്ടറി പാറപ്പുറത്ത് മോഹനൻ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പ്രീതി സതീഷ്, ചാഴിയാട്ടിൽ സന്തോഷ് എന്നിവർ ചേർന്ന് തടസപ്പെടുത്തുന്നതായി രാജൻ കെ നായർ പറയുന്നു.

ആവശ്യമുള്ള മുഴുവൻ രേഖകളും കരസ്ഥമാക്കി 2012 മുതൽ പ്രവർത്തിച്ച് വരുന്ന കമ്പനിക്കെതിരെ 2018 മുതലാണ് മാലിന്യ പ്രശ്നങ്ങൾ ഉന്നയിച്ച് മോഹനന്റെ നേതൃത്വത്തിൽ തടസങ്ങൾ സൃഷ്ടിക്കുന്നത്.

ഒരു വർഷം മുമ്പ് മോഹനൻ തന്റെ പക്കൽ നിന്നും കടമായി വാങ്ങിയ മൂന്ന് ലക്ഷം രൂപ തിരിച്ച് ചോദിച്ചതിലും, പാർട്ടി പരിപാടികൾക്ക് സംഭാവനയായി വൻ തുകകൾ നൽകാത്തതിലുമുള്ള വൈരാഗ്യവുമാണ് കമ്പനിക്കെതിരായ നീക്കത്തിന് കാരണമെന്ന് പത്രസമ്മേളനത്തിലൂടെ രാജൻ ആരോപിച്ചു.

കമ്പനിയുടെ സ്ഥലത്തേക്ക് അതിക്രമിച്ച് കയറി കുട്ടിയിട്ട അവശിഷ്ടങ്ങൾക്ക്തീ കൊടുത്ത് മാലിന്യ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർത്തും കമ്പനിയിലേക്കുള്ള വഴി തടസപ്പെടുത്തിയും കമ്പനി അടച്ച് പൂട്ടിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നത്.

ഒരു തരത്തിലും പ്രകൃതി ദോഷമില്ലാത്ത വസ്തുക്കളാണ് കമ്പനിയിൽ ഉപയോഗിക്കുന്നത്.
മോഹനന്റെ നീക്കത്തിനെതിരെ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ഇടപെടൽ മൂലം തനിക്ക് നീതി ലഭിച്ചില്ല.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളും വാർഡ് മെമ്പറും തനിക്കെതിരെ പ്രതികാര നടപടികൾ തുടരുന്നതെന്നും ചെറുകിട വ്യവസായികളെ തകർക്കാനുളള ശ്രമങ്ങൾക്ക് ഭരണാധികാരികൾ കൂട്ടുനിൽക്കരുതെന്നും രാജൻ അഭ്യർത്ഥിച്ചു. തനിക്കും കമ്പനിക്കും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News