റീബില്‍ഡ് കേരള; വികസനസംഗമം ഇന്ന്

കേരള പുനര്‍നിര്‍മാണത്തിന് സാമ്പത്തികസഹായവും പുത്തന്‍ ആശയങ്ങളും കണ്ടെത്താന്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഇന്ന് വികസനസംഗമം നടക്കും. അന്തര്‍ദേശീയവും ദേശീയവുമായ ധനകാര്യ ഏജന്‍സികളുടെ വായ്പകളും സാമ്പത്തിക സാങ്കേതികസഹായങ്ങളും ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം.കോവളം ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് വികസനസംഗമം നടക്കുക.

സ്ഥാപനങ്ങളുമായി മേഖലകള്‍ തിരിച്ചുള്ള ധനകാര്യചര്‍ച്ചകളും ഉണ്ടായിരിക്കും. വിവിധ മേഖലകളില്‍ വിഭവസമാഹരണവും സാങ്കേതിക സഹായവും ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ക്ലേവ് തുടക്കം കുറിക്കും. ക്ലൈമറ്റ് റിസലിയിന്‍സ് പ്രോഗ്രാമിലൂടെ വികസനവായ്പ ലഭ്യമാക്കാന്‍ ലോകബാങ്ക് സമ്മതിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News