പ്രളയാനന്തര പുനർനിർമാണത്തിനുള്ള ധനസമാഹരണത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന ഡെവലപ്മെന്റ് പാര്ട്ണേഴ്സ് കോണ്ക്ലേവ് തിരുവനന്തപുരത്ത് തുടങ്ങി.

ദേശീയ, രാജ്യാന്തര തലത്തിലെ ഏജന്സികളുടെ വായ്പയും സാമ്പത്തിക–സാങ്കേതിക സഹായവും നേടുകയാണ് ലക്ഷ്യം.

മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചു. തുടര്ന്ന് വിവിധ മേഖലകള് തിരിച്ചുള്ള ചര്ച്ച നടക്കും.

ലോകബാങ്ക്, എ.ഡി.ബി, ജൈക്ക, ജര്മന് ഡവലപ്മെന്റ് ബാങ്ക് തുടങ്ങിയ വിദേശ ഏജന്സികളും ഹഡ്കോ, റൂറല് ഇന്ഫ്രാസ്ട്രക്ചര് ഡവലപ്മെന്റ് ഫണ്ട് തുടങ്ങിയ ആഭ്യന്തര ഏജന്സികളും പങ്കെടുക്കുന്നുണ്ട്.