കെഎസ്‌യു – എംഎസ്എഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് കൊന്ന താമരശേരിയിലെ എസ്എഫ്‌ഐ നേതാവ് ജോബി ആന്‍ഡ്രുസിന്റെ രക്തസാക്ഷി ദിനം ആചരിച്ചു . താമരശേരിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന പ്രകടനം നടന്നു. തീയില്‍ കുരുത്ത എസ്എഫ്‌ഐ വെയിലത്ത് വാടില്ലെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

എസ്എഫ്‌ഐ താമരശേരി ഏരിയ ജോ. സെക്രട്ടറി ആയിരുന്ന ജോബി ആന്‍ഡ്രുസിനെ 27 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കെ എസ് യു എം എസ് എഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത് എസ്എഫ്‌ഐ ജില്ലാ ജാഥക്ക് സ്വീകരണം നല്‍കുന്നതിനിടെ കൊരങ്ങാട് സ്‌കൂളിന് മുന്നില്‍ വെച്ച് ഏകപക്ഷീയമായി അക്രമിക്കുകയായിരുന്നു .

ജോബി ആന്‍ഡ്രൂസ് അനുസ്മരണത്തിന്റെ ഭാഗമായി താമരശേരിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ആവേശകരമായ പ്രകടനം നടന്നു. തുടര്‍ന്ന് പൊതുസമ്മേളനം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു . തീയില്‍ കുരുത്ത എസ്എഫ്‌ഐ വെയിലത്ത് വാടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു .

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് സംസാരിച്ചു . അണ്ടര്‍ 21 ദേശീയ ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച കൊടുവള്ളി ഗവ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സാബിത്തിനെ ചടങ്ങില്‍ അനുമോദിച്ചു .