ക്രിക്കറ്റിലെ വിഡ്ഢി നിയമങ്ങള്‍; ലോഡ്സില്‍ സംഭവിച്ചത്‌ കളിയോടുള്ള ക്രൂരത

ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് നേടിയതിന് പിന്നാലെ ക്രിക്കറ്റിലെ വിചിത്ര നിയങ്ങളെക്കുറിച്ച് വിവാദങ്ങളുയരുന്നു.ക്രിക്കറ്റിലെ ഓരോ നിയമങ്ങളും എല്ലാക്കാലത്തും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിനെതിരെയും നേറ്റ് റണ്‍റേറ്റ് നിശ്ചയ രീതിയെക്കുറിച്ചും ഏറ്റവുമൊടുവില്‍ നടപ്പിലാക്കിയ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിനെതിരെയും പരാതികള്‍.

മഴ കളി തടസപ്പെടുത്തുമ്പോള്‍ ഉപയോഗിക്കുന്ന ഡക്ക് വര്‍ത്ത് ലൂയിസം നിയമം ഇന്നും വിമര്‍ശനങ്ങള്‍ക്കിടയാക്കാതെ ഉപയോഗിക്കാന്‍ ഐ സി സിക്ക് കഴിഞ്ഞിട്ടില്ല. നിയമപുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ സൂപ്പര്‍ ഓവര്‍ നിയമം അണുവിടെ തെറ്റിക്കാതെ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ച ഐ സി സി ഓവര്‍ത്രോ നിയമം എന്തുകൊണ്ട് കണക്കിലെടുത്തില്ലെന്ന് ക്രിക്കറ്റ് വിദഗ്ധര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here