യൂണിവേഴ്സിറ്റി കോളേജ് സംഭവം: പ്രതികള്‍ പരീക്ഷ എഴുതിയത് വിവിധ കേന്ദ്രങ്ങളില്‍; ക്രമക്കേട് സാധിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ പരീക്ഷ എഴുതിയത് വിവിധ കേന്ദ്രങ്ങളിലാണെന്ന് പിഎസിസി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍. പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തെറ്റാണ്. പ്രതികളായിട്ടുള്ളവര്‍ക്കോ മറ്റൊരു അപേക്ഷകര്‍ക്കോ പിഎസ്‌സി പരീക്ഷ സംവിധാനത്തില്‍ ഇടപെടാന്‍ സാധിക്കില്ല. പിഎസ്സി സംവിധാനത്തില്‍ അട്ടിമറി നടത്തിയെന്നത് ശരിയല്ലെന്നും വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ. എം കെ സക്കീര്‍ പറഞ്ഞു.

ശിവരഞ്ജിത്ത് എന്നയാളുടെ രജിസ്റ്റര്‍ നമ്പര്‍ 555683ആണ്. അദ്ദേഹം അപേക്ഷിച്ച ജില്ലാ തിരുവനന്തപുരമാണ്. ഗവ. യുപി സ്‌കൂള്‍ വഞ്ചിയൂരിലാണ് ഇദ്ദേഹം പരീക്ഷ എഴുതിയത്. ആ സെന്ററില്‍ ആരോപിക്കപ്പെടുന്ന മാറ്റുരണ്ടുപേരും പരീക്ഷ എഴുതിയിട്ടില്ല. 552871ആണ് രണ്ടാം റാങ്കുകാരനായ പ്രണവ് പി പിയുടെ നമ്പര്‍. അദ്ദേഹത്തിന്റെ സെന്റര്‍ ശ്രീഗോകുലം പബ്ലിക് സ്‌കൂളിലാണ്. മൂന്നാമത്തെ വ്യകതി നസീം 28 റാങ്കുകാരന്‍ 529103 നമ്പറില്‍ പരീക്ഷ എഴുതിയത് ഗവ കോളേജ് ഓഫ് ടീച്ചേര്‍സ് എഡ്യൂക്കേഷന്‍ തൈക്കാടാണ്.

പിഎസ്സിയുടെ വിശ്വാസം ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല. പരീക്ഷയ്ക്കായി ആരോപിതര്‍ പഠിക്കുന്ന കോളേജില്‍ അവര്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കിയെന്ന പ്രചാരണം തെറ്റാണ്. കാസര്‍കോട് നാലാം ബെറ്റാലിയനില്‍ തിരുവന്തപുരംകാര്‍ക്കും കൊല്ലംകാര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ ജില്ലാതല ഓപ്ഷന്‍സ് കൊടുക്കാന്‍ എല്ലാ ജില്ലക്കാര്‍ക്കും സൗകര്യമുണ്ട്.

അതുപ്രകാരം തിരുവനന്തപുരം ജില്ലക്കാര്‍ നാലാം ബെറ്റാലിയനില്‍ പരീക്ഷ എഴുതുന്നവരില്‍ 2989 പേരാണ് തിരുവനന്തപുരം ജില്ലയില്‍ ഓപ്ഷന്‍ കൊടുത്തത്. ആരോപിക്കപ്പെട്ട മൂന്നു വ്യക്തികളും അപേക്ഷിച്ചത് തിരുവനന്തപുരം ജില്ലയാണ്. ജില്ലയില്‍ നാല് സെന്ററുകള്‍ ഉള്ളത് യൂണിവേഴ്‌സിറ്റി കോളേജിലാണ്. അപേക്ഷിച്ചശേഷം ഒരാള്‍ക്കും അതിനകത്ത് ക്രമക്കേട് നടത്താന്‍ കഴിയില്ല.

സെന്റര്‍ അനുവദിക്കുന്ന കാര്യത്തിലോ മറ്റൊരു കാര്യത്തിലോ തെറ്റായ ഇടപെടല്‍ നടന്നിട്ടില്ല. അതിനു സാധിക്കുകയുമില്ല. എല്ലാം സെന്ററിലും പരമാവധി ജീവനക്കാര്‍ ഡ്യൂട്ടിക്ക് പോകുന്നുണ്ട്. മൊബൈല്‍പോലും അകത്ത് അനുവദിക്കുന്നില്ല. അടുത്തിരിക്കുന്നവരുടെ ചോദ്യപേപ്പര്‍ പോലും പലതായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഒരു ക്രമക്കേടും സാധിക്കില്ലെന്നും പിഎസ്സി ചെയര്‍മാന്‍ അഡ്വ എം കെ സകീര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News