അന്യഗ്രഹജീവികള്‍ യുഎസ് തടവറയില്‍; മോചിപ്പിക്കാന്‍ സന്നദ്ധരായി നാല് ലക്ഷം പേര്‍

അന്യഗ്രഹജീവികളെ രക്ഷിക്കാന്‍ യുഎസ് മിലിറ്ററി ബേസ് ആക്രമിക്കാന്‍ തയാറാണെന്ന് ് നാല് ലക്ഷം പേര്‍ .അന്യഗ്രഹജീവികളെ തടവിലാക്കിയിരിക്കുന്നു എന്ന പ്രചാരണത്തിന്റെ പേരില്‍ ഏരിയ 51 മിലിറ്ററി ബേസ് ആക്രമിക്കാനാണ് സോഷ്യല്‍മീഡിയക്കാരുടെ പദ്ധതി.എല്ലാത്തിനും തുടക്കമിട്ടത്് ഫെയ്‌സ്ബുക്കിലെ ഒരു ഇവന്റാണ്. ലോകമെങ്ങുമുള്ള അന്യഗ്രഹജീവി വേട്ടക്കാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഏരിയ 51ലെ രഹസ്യങ്ങള്‍ പുറത്തെത്തിക്കുക എന്നത്.

നെവാഡയിലെ മരുഭൂമിയില്‍ പതിനായിരക്കണക്കിന് മൈല്‍ ചുറ്റളവില്‍ അതീവ സുരക്ഷയുള്ള അമേരിക്കന്‍ മിലിറ്ററി ബേസാണ് ഏരിയ 51.അര നൂറ്റാണ്ടോളമായി ഈ മിലിറ്ററി ബേസില്‍ അമേരിക്ക പിടികൂടിയ അന്യഗ്രഹജീവികളുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. അന്യഗ്രഹജീവികളെ വച്ച് അമേരിക്ക പല പരീക്ഷണങ്ങളും നടത്തുന്നുവെന്നും കരുതുന്നുണ്ട്. അമേരിക്കന്‍ സര്‍ക്കാര്‍ അന്യഗ്രഹജീവികളില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും മിലിറ്ററി ക്യാംപുകളില്‍ അവയെ താമസിപ്പിച്ചിട്ടുണ്ടെന്നാണ് കോണ്‍സ്പിറസി സിദ്ധാന്തക്കാര്‍ വാദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News