നാടന്‍ തോക്കുമായി വീട്ടില്‍ കയറി വെടിയുതിര്‍ത്ത രണ്ടുപേര്‍ അറസ്റ്റില്‍

നാടന്‍ തോക്കുമായി വീട്ടില്‍ കയറി വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തൊടുപുഴ – കരിമണ്ണൂര്‍ സ്വദേശി റിജോയും സുഹൃത്തുമാണ് പിടിയിലായത്. വീടിന്റെ മേല്‍ക്കൂരയുടെ അലങ്കാര പ്രവര്‍ത്തികള്‍ നടത്തിയതിനുള്ള പണം നല്‍കിയില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവ് വീട്ടില്‍ കയറി വെടിയുതിര്‍ത്തത്.

സംഭവത്തില്‍ കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. തട്ടക്കുഴ രണ്ടുപാലം സ്വദേശി രതീഷ്, ഭാര്യ സജിത, അമ്മ ശാരദ,ഒന്‍പത് വയസുള്ള മകള്‍ ആര്‍ച്ച എന്നിവര്‍ക്കാണ് പരിക്കേറ്റത്. തോക്കില്‍ നിന്നുള്ള ചീള് തെറിച്ചാണ് പരിക്കേറ്റത്. ഇവര്‍ തൊടുപുഴയിലും തുടര്‍ന്ന് കോലഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളേജിലും ചികില്‍സ തേടി. വെടിയുതിര്‍ത്ത മാതാളിക്കുന്നേല്‍ റിജോയെ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ലൈസന്‍സില്ലാത്ത തോക്കുമായാണ് പ്രതി വെടിയുതിര്‍ത്തത്. ആറ് മാസം മുമ്പ് 30,000 രൂപയ്ക്ക് ചീനിക്കുഴി സ്വദേശി സജി നിര്‍മിച്ച് തന്നതാണ് തോക്കെന്ന് പ്രതി മൊഴി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സജി അറസ്റ്റിലായത്. എസ്ഐ ബിജോയ്, എഎസ്ഐ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും തട്ടക്കുഴയിലെത്തി തെളിവെടുത്തു. പ്രതികളെ തൊടുപുഴ-മുട്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News