സംസ്ഥാനത്ത് ജൂലൈ 31 വരെ വൈദ്യുതി നിയന്ത്രണമില്ലെന്ന് കെഎസ്ഇബി ചെയര്മാന് വ്യക്തമാക്കി. ഉയര്‍ന്ന വിലക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കും.
കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി കുറഞ്ഞാല്‍ നിയന്ത്രണം വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞത് ആശങ്കയുണര്‍ത്തുന്നതാണ്. ഈ മാസം മഴ പെയ്താല്‍ കഴിയുന്നത്ര ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. 507 മില്യണ്‍ യൂണിറ്റ് ഉണ്ടാക്കാന്‍ കഴിയുന്ന വൈദ്യുതി മാത്രമാണ് നിലവില്‍ സംസഥാനത്തിന്റെ കയ്യിലുള്ളതെന്നും ചെയര്മാന് പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here