‘എന്റെ അത്ര ഇല്ല’; മകന്‍ ജീന്‍ പോളിന്റെ മൂന്ന് കുറവുകള്‍ തുറന്നുപറഞ്ഞ് ലാല്‍

ഏതുതരം വേഷങ്ങളും അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് ലാല്‍. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും സജീവമായ ലാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകാനും ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ലാല്‍ ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ചാറ്റ് സോഷ്യല്‍മീഡിയ ഏറ്റുപിടിച്ചിരിക്കുകയാണ്. മകന്‍ ജീന്‍ പോള്‍ ലാലിന്റെ മൂന്ന് കുറവുകള്‍ എന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ‘അവന്‍ എന്റെ അത്ര ഗ്ലാമറല്ല, അവന് എന്റെയത്ര വയസ്സില്ല, അവന് എന്നെ പോലെ ജീന്‍ എന്ന് പേരുളള മിടുക്കനായ മോനില്ല’ എന്നിങ്ങനെയായിരുന്നു ലാലിന്റെ മറുപടി.

രസകരമായ മൂന്ന് മടുപടികള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. എത്ര വയസ്സായി എന്ന ചോദ്യത്തിന് ദുല്‍ഖറിനേക്കാളും കൂടുതലുണ്ടെന്നും ഹോളിവുഡില്‍ വില്ലനായിക്കൂടെ എന്ന ചോദ്യത്തിന് തനിക്ക് വരുന്ന റോളുകളെല്ലാം ഹീറോ ആണെന്നായിരുന്നു ലാലിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News