അരുതേ ആ മുട്ടകള്‍ക്കുള്ളില്‍ എന്റെ കുഞ്ഞുങ്ങളാ, അവരെ കൊല്ലരുതെ’; കൃഷിയിടത്തിലൂടെ പാഞ്ഞു വരുന്ന ട്രാക്ടറിന് മുന്‍പില്‍ ചിറക് വിരിച്ച് കുഞ്ഞുങ്ങളെ കാക്കുന്ന അമ്മപക്ഷി; വീഡിയോ വൈറലാകുന്നു

അമ്മ എന്നും ഒരു അത്ഭുതമാണ്. അത് മനുഷ്യര്‍ക്കാണെലും മൃഗങ്ങള്‍ക്കാണെലും. ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച് നിന്ന് തന്റെ കഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നു. ചൈനയിലെ യുലാന്‍ക്വാബ് എന്ന സ്ഥലത്ത് നിന്നുമുള്ള വീഡിയോയാണ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്. തവിട്ടു നിറമുള്ള ഒരു ചെറിയ പക്ഷി ട്രാക്ടര്‍ അടുത്തെത്തുമ്പോള്‍ ചിറകുവിടര്‍ത്തി പാഞ്ഞു വരുന്നതാണ് വീഡിയോയിലുള്ളത്.

പക്ഷി അടുത്തേക്കു വരുന്നതു കണ്ട് ട്രാക്ടര്‍ നിര്‍ത്തി ശ്രദ്ധിച്ചപ്പോഴാണ് ഡ്രൈവറിന് കാര്യം പിടികിട്ടിയത്. ഇത്തിരിയോളം പോന്ന തന്റെ മുട്ടകളെ സംരക്ഷിക്കാനാണ് പക്ഷി ഓടിയെത്തിയതെന്ന് മനസിലായ ഡ്രൈവര്‍ വാഹനമെടുത്ത് പോകുമ്പോള്‍ പക്ഷിക്കായി കുറച്ച് വെള്ളം അവിടെ വെയ്ക്കാനും മറന്നില്ല. കൊടുംവെയിലിലും തന്റെ മുട്ടകളെ കാക്കാനുള്ള ആ അമ്മപ്പക്ഷിയുടെ വെപ്രാളം ആരുടേയും മനസലിയിക്കും.

ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഹൃദയത്തെ തൊടുന്ന വീഡിയോയെന്നും അതിശയിപ്പിക്കുന്നതെന്നും കണ്ടു കഴിഞ്ഞ് പലരും കമന്റ് ചെയ്തു. അമ്മപക്ഷിക്ക് വെള്ളം കൊടുത്ത് ഡ്രൈവര്‍ക്ക് ഇതിനോടകം അഭിനന്ദന പ്രവാഹമാണ് തേടിയെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News