പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അത്മഹത്യ തന്നെ; മാസങ്ങള്‍ക്ക് മുമ്പുള്ള ജയില്‍ ആത്മഹത്യ കൊലപാതകമാക്കാന്‍ ശ്രമിച്ച് ‘മുത്തശ്ശി പത്രം’

മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നടന്ന ആത്മഹത്യ കൊലപാതകമാക്കാന്‍ ശ്രമം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കം അത്മഹത്യ എന്നു വിധി എഴുതിയ കേസ്സാണ് നെടുങ്കണ്ടം സംഭവത്തിനു ശേഷം കൊലപാതകമാക്കാന്‍ മുത്തശ്ശി പത്രം ശ്രമിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 20നാണ് ഇല്ലാത്ത രോഗികളുടെ പേരില്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയ കേസ്സില്‍ കുമരകം സ്വദേശി ജേക്കബിനെ പോലീസ് അറസ്റ്റ് ചെയ്തത്. വടക്കെ ഇന്ത്യയിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ അറുപത്തി എട്ടര ലക്ഷം രൂപ തട്ടിയെടുത്തതിന്റെ പേരിലായിരുന്നു അറസ്റ്റ്.കോടതി റിമാന്റ് ചെയ്ത ജേക്കബ്ബിനെ മാവേലിക്കര ജയിലിലടച്ചു. 21 ന് രാവിലെ മറ്റ് തടവുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡന്‍മാര്‍ വന്ന് നോക്കിയപ്പോള്‍ ഇയാള്‍ മരിച്ച നിലയില്‍ കമിഴ്ന്ന് കിടക്കുകയായിരുന്നു. തുവാല വിഴുങ്ങി ശ്വാസം മുട്ടി ജേക്കബ്ബ് മരിച്ചു. എന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്.

പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യ സാധ്യത തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കാരണം ബലപ്രയോഗത്തിന്റെ ചതവുകളോ ഗുരുതരമായ മുറിവുകളോ ശരീരത്തിലില്ല.എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം നെടുങ്കണ്ടം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒരു പ്രമുഖ മാധ്യമം ഇതിനെ കൊലപാതകമായ് ചിത്രീകരിക്കുകയായിരുന്നു. മാവേലിക്കര ജയിലിലെ 11-ാം നമ്പര്‍ മുറിയിലായിരുന്നു ജേക്കബ്ബിനെ പാര്‍പ്പിച്ചത് ആ സമയം മറ്റ് കേസ്സുകളില്‍പ്പെട്ട 14 സഹതടവുകാരും ഒപ്പം ഉണ്ടായിരുന്നു. മരണത്തിനു ശേഷം ഇവരെ പല തവണ പോലീസ് ചോദ്യം ചെയ്തിരുന്നു.

ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അത് ശരി വെക്കുന്നു എങ്കിലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പു കേസ്സിലെ പ്രതിയെ ന്യായീകരിക്കാനാണ് പത്രം ശ്രമിക്കുന്നത് ഇന്‍ഷുറന്‍സ് തട്ടിപ്പ് കൂടാതെ മറ്റ് കടങ്ങളും ജേക്കബ്ബിന് ഉണ്ടായിരുന്നതായാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്.ഇതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമായ് കാണുന്നത്.സംഭവം നടന്ന് രണ്ട് മാസത്തിനു ശേഷം ഇതും ഒരു കസ്റ്റഡി മരണം എന്ന് വരുത്തി തീര്‍ക്കാനാണ് ഇപ്പോള്‍ ഈ പ്രമുഖ മാധ്യമസ്ഥാപനത്തിന്റ ശ്രമം. നിരന്തരം വാര്‍ത്തകള്‍ വന്നതോടെ ജയില്‍ ഡിഐജി ഇന്ന് മാവേലിക്കര ജയിലിലെത്തി തെളിവുകള്‍ ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News