മുന്‍ ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് അമല പോള്‍

സംവിധായകന്‍ എ.എല്‍. വിജയ്ക്ക് ആശംസകളുമായി മുന്‍ഭാര്യയും നടിയുമായ അമല പോള്‍. വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. എ ഫന്റാസ്റ്റിക് ഹ്യൂമന്‍. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു.

ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെയെന്നും അമല പറഞ്ഞു. ഈ മാസം ജൂലൈ 11നായിരുന്നു വിജയ്യുടെ വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.

വിജയ്യുമായുള്ള വിവാഹമോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നതായും അമല പറഞ്ഞു. ‘വിവാഹ മോചനത്തിനു ശേഷം സഹോദരിയുടെ വേഷം, അല്ലെങ്കില്‍ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളേ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു.

അതിജീവനത്തിനായി ടിവി സീരിയലുകളില്‍ അഭിനയിക്കേണ്ടി വരുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു. ഇപ്പോള്‍ ഒരുകാര്യം മനസ്സിലായി. കഴിവുണ്ടെങ്കില്‍ നമ്മളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.’ അമല വ്യക്തമാക്കി.2011ല്‍ പുറത്തിറങ്ങിയ ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍. വിജയ്യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്.

പിന്നീട് വിജയ്യെ നായകനാക്കി എ.എല്‍ വിജയ് ഒരുക്കിയ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ജൂണ്‍ 12 നായിരുന്നു അമലയുടെയും വിജയ്‌യുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ നിയമപരമായി പിരിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here