അന്തർ സംസ്ഥാന സ്വകാര്യബസുകളിലെ യാത്രക്കാരുടെ പരാതികൾ പരിഹരിക്കാനായി പാസഞ്ചർ റിഡ്രസൽഫോറസുമായി ബസുടമകൾ.കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബസുകൾക്കെതിരെ സർക്കാർ നടപടികൾ കർശമാക്കിയപ്പോഴാണ് ബസുടമകളുടെ നേതൃത്വത്തിൽ പരാതി പരിഹാര ഫോറത്തിന് രൂപം നൽകിയത്.

കേരളത്തിലേക്ക് സർവ്വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചും, സർവ്വീസിലെ പോരായ്മകളെയും, അമിതയാത്രാ നിരക്കുകളെ കുറിച്ചും യാത്രക്കാർക്ക് പരാതി പെടാനാണ് ബസുടമകളുടെ നേതൃത്വത്തിൽ പരാതി പരിഹാര ഫോറത്തിന് രൂപം നൽകിയത്. ഇത് സംബന്ധിച്ച പരാതികൾ complaintsiboakerala@gmail.com എന്ന ഈ മെയിലിലേക്ക് അയക്കാം.പരാതികൾ അതത് വാഹനസർവ്വീസ് നടത്തുന്ന സ്ഥാപനത്തിന് അയച്ച് കൊണ്ട് പരിഹാരം ഉണ്ടാക്കും

തീർപ്പാവാത്ത പരാതികളാണ് ഫോറത്തിൽ പരിഗണിക്കുക. വിരമിച്ച ട്രാൻസ്പോർട്ട് കമ്മീഷണർ, റിട്ട. ക്രൈബ്രാഞ്ച് എസ്.പി, ഹൈക്കോടതി അഭിഭാഷകൻ, ബസുടമാ പ്രതിനിധികൾ എന്നിവരാണ് പാസഞ്ചർ റിഡ്രസൽ ഫോറത്തിലെ അംഗങ്ങൾ. ആലുവ യിൽ ചേർന്ന അന്തർ സംസ്ഥാന ബസുടമാ സംഘടനയുടെ യോഗത്തിൽ ആലുവ ഡി.വൈ.എസ്.പി ജി.വേണു ഫോറത്തിന്റെ ഔദ്യോദിക പ്രഖാപനം നടത്തി.