കെവിന്‍ വധക്കേസ്; തട്ടിക്കൊണ്ടുപോകല്‍ റിഹേഴ്‌സല്‍ നടത്തി; പ്രതികളുടെ ഗൂഡാലോചന വ്യക്തം

കെവിനെ വധിക്കാന്‍ പ്രതികള്‍ നടത്തിയ ഗൂഢാലോചന ഉറപ്പിക്കുന്ന വാദങ്ങളുമായി പ്രോസിക്യൂഷന്‍. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കെവിന്‍ വധക്കേസിലെ അന്തിമവാദം നടക്കുമ്പോഴാണ് ആസൂത്രിത ഗൂഢാലോചന ഉറപ്പിക്കുന്ന വാദങ്ങള്‍ ഉന്നയിച്ചത്. കെവിനെ കൊണ്ടു പോകുന്നതിന് മുന്നോടിയായി പ്രതികള്‍ റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദം ഇന്നും തുടരും.

അധോലോക സംഘങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് പ്രതികള്‍ രണ്ടു വാഹനങ്ങളിലായി എത്തി റിഹേഴ്‌സല്‍ നടത്തി. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ചെളി ഉപയോഗിച്ച് മറച്ചു. ഇതെന്തിനാണെന്ന ചോദ്യത്തിലാണ് ഗൂഢലക്ഷ്യത്തിന്റെ ഉത്തരങ്ങള്‍ വ്യക്തമാകുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

തട്ടികൊണ്ടു പോയി വിലപേശുകയും വിജയിച്ചില്ലെങ്കില്‍ കൊലപ്പെടുത്താനുമായിരുന്നു പ്രതികളുടെ നീക്കം. അതു കൊണ്ടാണ് 100 കിലോമീറ്റര്‍ അകലെയുള്ള ചാലിയേക്കര വനഭൂമിയിലേക്ക് കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പുണ്ടായായിരുന്ന ബന്ധു അനീഷിന്റെ മൊഴിയില്‍ ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷനാണെന്നും നീനുവിനെ തിരിച്ചു കിട്ടിയില്ലെങ്കില്‍ കെവിനെ കൊല്ലുമെന്നും പ്രതികള്‍ പറഞ്ഞതായും ഉണ്ട്. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ക്ക് ഇന്ധനം നിറച്ചു നല്‍കിയത് മുഖ്യപ്രതി ഷാനുവാണ്. ഷാനു വിദേശത്തായിരുന്നപ്പോള്‍ നീനവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ കൈമാറിയ ഫോണ്‍ ചാക്കോ നശിപ്പിച്ചിരുന്നു. തെളിവ് നശിപ്പിക്കുന്നതിനാണ് ഫോണ്‍ നശിപ്പിച്ചതെന്ന വാദവും പ്രോസിക്യൂഷന്‍ നിരത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News