മാതൃഭൂമിക്കാരാ, അത് ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ എന്‍ട്രി ഫോമാണ്; ഏത് ഉത്തരക്കടലാസിലാണ് പേരെഴുതാന്‍ കോളമുള്ളത്?; മാതൃഭൂമിയുടെ വ്യാജവാര്‍ത്തക്കെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഉത്തരക്കടലാസിന്റെ പേരില്‍ വ്യാജവാര്‍ത്ത ചമച്ച് മാതൃഭൂമി ദിനപത്രം.

ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ എന്‍ട്രി ഫോമാണ് ഉത്തരക്കടലാസ് എന്ന പേരില്‍ മാതൃഭൂമി വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്. കള്ളവാര്‍ത്തയോടെ മാതൃഭൂമിയുടെ അജണ്ട വ്യക്തമായെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.

യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ റുമില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തയിലാണ് ആര്‍ട്സ് ഫെസ്റ്റിന്റെ രജിസ്ട്രേഷന്‍ ഫോം ഉത്തരക്കടലാസ് എന്ന നിലയില്‍ മാതൃഭൂമി നല്‍കിയത്. ‘ഉത്തരമില്ലാതെ ക്രമക്കേട്’ എന്ന തലക്കെട്ടില്‍ പ്രധാനവാര്‍ത്തയായിട്ടാണ് സംഭവം മാതൃഭുമി നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഷീറ്റില്‍ പേര് എഴുതാനുള്ള സ്ഥലവും പങ്കെടുക്കുന്ന ഇനം എഴുതാനുള്ള ഇടവുമെല്ലാം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഒറ്റയ്ക്കാണോ ഗ്രൂപ്പായിട്ടാണോ പങ്കെടുക്കുന്നതെന്നും ഷീറ്റില്‍ ചോദിക്കുന്നുണ്ട്.

പത്രത്തില്‍ നല്‍കിയിട്ടുള്ള ഷീറ്റില്‍ ലൈറ്റ് മ്യുസികിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്ട്രേഷന്‍ ഫോമാണ് ഉത്തരക്കടലാസായി മാതൃഭുമി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ മാതൃഭൂമിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here