ഗതാഗതം സ്വകാര്യ കുത്തകകള്‍ക്ക് വിട്ട് കൊടുത്ത് മോട്ടോര്‍ വാഹന ഭേദഗതി ബില്‍

റോഡ് ഗതാഗതമേഖല കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. റൂട്ടുകള്‍ ലേലം ചെയ്ത് നിശ്ചയിക്കാമെന്നതുള്‍പ്പെടെ സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നിരവധി നിര്‍ദേശങ്ങളാണ് ഭേദഗതിബില്ലിലുള്ളത്.
പെര്‍മിറ്റ് അനുവദിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശം ഇതോടേ നഷ്ടമാകും.

റൂട്ടുകള്‍ ലേലത്തില്‍ നിശ്ചയിക്കുന്നതിനാല്‍ ലാഭമുള്ള റൂട്ടുകള്‍ സ്വകാര്യ കുത്തകകള്‍ പിടിച്ചെടുക്കും. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളും മറ്റും ലാഭം കുറഞ്ഞ റൂട്ടുകളിലേക്ക് ഒതുങ്ങും. ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ സാമ്പത്തികശേഷി കുറഞ്ഞവരെ ഈ മേഖലയില്‍നിന്ന് അകറ്റും.ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ് പരിശോധന, പുകപരിശോധന എന്നിവയെല്ലാം സ്വകാര്യ ഏജന്‍സികളുടെ നിയന്ത്രണത്തിലാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News