മാധ്യമങ്ങളുടെ ആ കള്ളവും പൊളിഞ്ഞു; യൂണിയന്‍ ഓഫീസിലെ പരിശോധനയില്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് കെകെ സുമ; സംഭവത്തില്‍ ദുരൂഹത

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ താന്‍ നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് കോളേജിയേറ്റ് എഡ്യുക്കേഷന്‍ അസി. ഡയറക്ടര്‍ കെ കെ സുമ.

പൊലീസിന്റെ സാന്നിധ്യത്തില്‍ ഇന്നലെ 1:30ന് ഓഫീസ് പരിശോധനയില്‍ ഉത്തരക്കടലാസുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയതാണ്.

പരിശോധിച്ച് ശുചീകരണം ചെയ്യാന്‍ ഏല്‍പ്പിച്ചശേഷമാണ് അവിടെനിന്നും പോയതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി സംഭവത്തിന്റെ അന്വേഷണ ചുമതല വഹിക്കുന്ന കെകെ സുമ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ പോകുന്നതുവരെ അവിടെ ഇല്ലാതിരുന്ന ഉത്തരക്കടലാസ് പിന്നീട് എങ്ങനെ വന്നു എന്നുള്ളത് ദുരൂഹമാണ്. സംഭവത്തിന്റെ ഭാഗമായി മൂന്നു അനധ്യാപകരായിട്ടുള്ള സ്റ്റാഫിനെ സ്ഥലമാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.

ക്യാമ്പസിലെ അന്തരീക്ഷം സുഗമമാക്കാന്‍ വേണ്ടിയാണ് നടപടിയെന്നും കെകെ സുമ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here