സത്യത്തില്‍ ആ വ്യക്തി എന്നെ ഞെട്ടിക്കുകയായിരുന്നു; ഒടുവില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞ് അമല പോള്‍

തന്റെ ജീവിതത്തിലെ ഏറ്റേവും അടുത്ത കൂട്ടുകാരനെയും എല്ലാം തുറന്നു പറയുന്ന ആളെയും കുറിച്ച് വാചാലയായി നടി അമലാ പോള്‍. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമല ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണയായി തന്നിലെ ഗുണങ്ങള്‍ മാത്രം പറയുന്നവരെ തനിക്കു ചുറ്റും ഉണ്ടായിരുന്നത് ,എന്നാല്‍ ഇയാള്‍ ഗുണങ്ങളും കുറവുകളും ചൂണ്ടികാട്ടാറുണ്ടെന്നും നടി പറഞ്ഞു. ആ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു, അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണെന്നും അമല വ്യക്തമാക്കി.

അമലയുടെ വാക്കുകള്‍ ഇങ്ങനെ:

തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെ കുറിച്ച് നടി അമല പോള്‍. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നു എന്നും അമല പറഞ്ഞു.’ആടൈ’ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് അമലയുടെ വെളിപ്പെടുത്തല്‍.

ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ‘ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം.

ഈ സിനിമ ചെയ്യുകയാണെങ്കില്‍ ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടു പോകുക,’ എന്നാണ്,” അമല വെളിപ്പെടുത്തി. ‘ആടൈ’ മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യഥാര്‍ത്ഥ സ്നേഹം എന്റെ മുറിവുണക്കാന്‍ സഹായിച്ചു. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ എന്നെ സ്നേഹിക്കാന്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി.

എനിക്ക് വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു.

എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. ഒരു മൂന്നാം കണ്ണ് തുറന്നു തന്നു,” പ്രണയത്തെക്കുറിച്ച് അമല പോള്‍ വാചാലയായി. ഇത്രയും കാലം തനിക്കു ചുറ്റും ഉണ്ടായിരുന്നവര്‍ തന്റെ നല്ല കാര്യങ്ങള്‍ മാത്രമേ പറയാറുണ്ടായിരുന്നുള്ളു എന്നും എന്നാല്‍ ഈ പങ്കാളി നെഗറ്റീവ് വശങ്ങളും പറഞ്ഞു തന്നു, അദ്ദേഹം തന്റെ ജീവിത്തതിന്റെ സത്യമാണെന്നും അമല പോള്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News