ഗതാഗത നിയമലംഘനത്തിനുള്ള ശിക്ഷ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍

ഗതാഗത നിയമലംഘനത്തിനുള്ള ശിക്ഷ ശിക്ഷ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍ .മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000. ലൈസന്‍സില്ലെങ്കില്‍ 5000. ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ആയിരംരൂപയും മൂന്നുമാസം ലൈസന്‍സ് റദ്ദാക്കലും, അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയാല്‍ രണ്ടായിരം രൂപ, സീറ്റു ബെല്‍റ്റില്ലെങ്കില്‍ ആയിരം രൂപ.

നിലവില്‍ അഞ്ഞൂറു രൂപയാണു പിഴ. പ്രായപൂര്‍ത്തിയാകാത്തവര്‍ നിയമലംഘനം നടത്തിയാല്‍ രക്ഷാകര്‍ത്താവോ വണ്ടിയുടമയോ കുറ്റക്കാരാകും. രജിസ്‌ട്രേഷന്‍ റദ്ദാക്കലിനു പുറമെ കാല്‍ലക്ഷംരൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും. ആംബുലന്‍സിനു വഴിമാറിയില്ലെങ്കില്‍ പതിനായിരം രൂപ പിഴയുണ്ടാകും.ചട്ടലംഘനം നടത്തി അയോഗ്യത കല്പിക്കപ്പെട്ട സമയത്ത് അതുലംഘിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും.അതിവേഗത്തിനുള്ള പിഴ ആയിരത്തില്‍നിന്ന് രണ്ടായിരമായി കൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News