പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; പ്രതി റിയാദില്‍ അറസ്റ്റിലായി

പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തു. പ്രതിയെ ഇന്നു നാട്ടിലെത്തിക്കും.

2017 ജൂണ്‍ 8 നാണു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഏപ്രിലില്‍ പിതൃ സഹോദരനും ആത്മഹത്യ ചെയ്തിരുന്നു.2017 ല്‍ ക്ലാപ്പന സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിയാണു പീഡനത്തിന് ഇരയായത്. പിതൃസഹോദരന്റെ സുഹൃത്താണു സുനില്‍കുമാര്‍. പീഡനത്തിനു ശേഷം കൊല്ലം കരിക്കോട്ടെ ഇഞ്ചക്കാട് സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലാക്കിയ പെണ്‍കുട്ടി അവിടെ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവത്തിനു ശേഷം സുനില്‍കുമാര്‍ ഗള്‍ഫിലേക്കു കടക്കുകയായിരുന്നു.മെറിന്‍ ജോസഫ് കമ്മിഷണറായി ചുമതലയേറ്റ ശേഷം പഴയ കേസുകള്‍ പരിശോധിച്ചാണു അന്വേഷണം ഊര്‍ജിതമാക്കിയത്. ദീര്‍ഘകാലമായി റിയാദില്‍ ജോലി നോക്കുന്ന സുനില്‍കുമാര്‍ അവധിക്കു നാട്ടിലെത്തിയപ്പോഴാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്ഥിരം മദ്യപാനിയായ പിതൃസഹോദരന്‍ വഴിയാണു പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News