തൃശൂര്‍ അന്തിക്കാട് ഗ്രാമ പഞ്ചായത്തിലെ കെ.ജി.എം എല്‍പി സ്‌കൂള്‍ പരിസരത്തെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പഞ്ചായത്തും എതിര്‍ കക്ഷിയും തമ്മിലുള്ള കേസ് ഹൈക്കോടതിയില്‍ നടന്ന് വരികയാണ്.

എന്നാല്‍ കോടതിയില്‍ കേസ് നടക്കവേ പഞ്ചായത്തിന് എതിരെയും പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെയും ഫേസ്ബുക്കിലൂടെ നുണ പ്രചാരണവും വ്യക്തിഹത്യയും നടത്തിയ അന്തിക്കാട് സ്വദേശിയും ബിജെപി നേതാവുമായ സുബിന് എതിരെയാണ് പഞ്ചായത്ത് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്കും വാട്സ്ആപ്പും അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴിയാണ് സുബിന്‍ അപവാദ പ്രചാരണം നടത്തിയത്.