മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് 153 യാത്രക്കാരുമായി പറന്ന വിസ്താര വിമാന സർവീസാണ് ഏകദേശം 4 മണിക്കൂറോളം ആകാശത്ത് ചിലവഴിച്ച ശേഷം അടിയന്തരമായി ലക്‌നൗ എയർപോർട്ടിൽ പറന്നിറങ്ങിയത്.

ഡൽഹിയിലെത്തിയ വിമാനം ആകാശത്ത് വട്ടമിട്ട് ഇറങ്ങുവാനുള്ള സിഗ്നൽ ലഭിക്കാതെ ലക്‌നൗവിലേക്ക് തിരിച്ചു വിടുകയായിരുന്നു.

എന്നാൽ ലക്‌നൗവിൽ നിന്ന് അല്ലഹാബാദിലേക്കും വീണ്ടും തിരിച്ചു ലക്‌നൗവിലേക്കും കറങ്ങേണ്ടി വന്നപ്പോൾ ഏകദേശം മൂന്നര മണിക്കൂറിലധികം ആകാശത്ത് ചെലവിടേണ്ടി വരികയായിരുന്നു.

ലക്‌നൗവിൽ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വീണ്ടും അടുത്തുള്ള അലഹബാദ് വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ നിർദ്ദേശം ലഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു ലക്നൗ എയർപോർട്ടിൽ തന്നെ പറന്നിറങ്ങാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.

അപകട മുന്നറിയിപ്പ് നൽകിയാണ് മൂടൽ നിറഞ്ഞ സാഹചര്യത്തിലും വലിയൊരു സാഹസത്തിന് പൈലറ്റ് മുതിർന്നത്.

ഭാഗ്യം തുണച്ച ലാൻഡിംഗ് പൂർത്തിയാകുമ്പോൾ ഫ്ലൈറ്റിൽ അവശേഷിച്ചിരുന്നത് 5 മിനിറ്റ് മാത്രം പറക്കുവാനുള്ള ഇന്ധനം മാത്രമായിരുന്നു.

കാലാവസ്ഥയും ലക്നൗ എയർ ട്രാഫിക് കണ്ട്രോൾ സിസ്റ്റവും ഭാഗ്യവും തന്നെയാണ് തുണയായതെന്ന് പറയാം. ലക്‌നൗവിൽ നിന്നും അലഹബാദ് പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്താനുള്ള ദൂരം 200 കിലോമീറ്ററാണ്.

ഏകദേശം 30 മിനുറ്റ് പറക്കുവാനുള്ള ഇന്ധനമെങ്കിലും വേണ്ടിവരുന്നിടത്താണ് അവശേഷിക്കുന്ന 5 മിനുറ്റ് ഇന്ധനവുമായി അടിയന്തിര ലാൻഡിംഗ് നടത്തി വലിയൊരു അപകടത്തെ ഒഴിവാക്കാനായത്.