രാജ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; 16 ലക്ഷം രൂപ സാമ്പത്തിക സഹായം ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംത്തിന് സാമ്പത്തിക സഹായവും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം.

കുടുംബത്തിലെ ഭാര്യ അമ്മ രണ്ട് മക്കള്‍ അടങ്ങുന്ന നാല് പേര്‍ക്ക് നാല് ലക്ഷം രൂപയാണ് നല്‍കുക. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ സംഭവത്തില്‍ ജാഗ്രത കുറവ് കാണിച്ച ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ തലത്തില്‍ നടപടിയും ഉണ്ടായിട്ടുണ്ട്.

ജൂൺ 12ന്‌ സാമ്പത്തിക തട്ടിപ്പ്‌കേസിൽ കസ്‌റ്റഡിയിലായ രാജ്‌കുമാറിനെ 21ന്‌ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here