സര്‍ക്കാര്‍ സഹായത്തിന് നന്ദിയറിയിച്ച് രാജ്കുമാറിന്‍റെ കുടുംബം

നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട രാജ്കുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ സഹായത്തിന് നന്ദിയറിയിച്ച് രാജ്കുമാറിന്‍റെ കുടുംബം.

സര്‍ക്കാര്‍ ഇത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് രാജ്കുമാറിന്റെ അമ്മ കസ്തൂരിയും ഭാര്യ വിജയയും പറഞ്ഞു.

മുഖ്യമന്ത്രി സഹായം ഉറപ്പ് നല്‍കിയിരുന്നു.വാക്ക് പാലിച്ചതില്‍ സന്തോഷമുണ്ടെന്നും കുടുംബം പറഞ്ഞു. രാജ്കുമാറിന്റെ മരണത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും അന്വേഷണത്തില്‍ വിശ്വസമുണ്ടെന്നും കുടുംബം കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here