ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദ് അറസ്റ്റിലായതായി അന്തര്‍ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ ലാഹോറില്‍ നിന്ന് ഗുജ്റാന്‍വാലയിലേക്കുള്ള യാത്രാമധ്യേയാണ് ഹാഫിസ് സയ്യിദ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹാഫിസിനെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായ് പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഹാഫിസിന്റെ അറസ്റ്റ്.