വില്ലനായി ഏജന്റ് സ്മിത്ത്; രാജ്യത്തെ ഒന്നരകോടി മൊബൈലുകളില്‍ നുഴഞ്ഞുകയറി; ചെയ്യേണ്ടത് ഇത്രമാത്രം

പുതുതായി കണ്ടെത്തിയ മാല്‍വെയര്‍ ‘ഏജന്റ് സ്മിത്ത്’ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണുകളെയും ആക്രമിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

രാജ്യത്തെ 1.5 കോടി സ്മാര്‍ട്ട് ഫോണുകളില്‍ ഏജന്റ് സ്മിത്ത് നുഴഞ്ഞുകയറിയെന്നാണ് ടെക്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ലോകത്ത് 2.5 കോടി സ്മാര്‍ട്ട് ഫോണുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്.

ഫോണില്‍ നിലവിലുള്ള ആപ്ലിക്കേഷനുകള്‍ക്കു പകരം അവയുടെ തന്നെ വ്യാജപതിപ്പുകള്‍ പുനഃസ്ഥാപിക്കുകയാണ് ഏജന്റ് സ്മിത്ത് ചെയ്യുന്നത്. കോപ്പി ക്യാറ്റ്, ഗൂളിഗാന്‍, ഹമ്മിങ് ബാഡ് എന്നീ മാല്‍വെയറുകളോട് സാദൃശ്യം പുലര്‍ത്തുന്ന മാല്‍വെയറാണിത്.

ഇന്ത്യ, ഓസ്‌ട്രേലിയ, യുകെ, യുഎസ്എ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലാണ് മാല്‍വെയര്‍ വ്യാപിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ 11 ആപ്ലിക്കേഷനില്‍ ഏജന്റ് സ്മിത്ത് നിര്‍മാതാക്കള്‍ മാല്‍വെയറുകളെ കടത്തിവിട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലെ സുരക്ഷ പിഴവ് മുതലാക്കിയാണ് ആക്രമണം നടക്കുന്നത്.

ഫോണിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കാന്‍ ഈ മാല്‍വെയറിന് സാധിക്കും. മൊബൈല്‍ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്താനും, ഫോണ്‍ ഡബ്ബ് ചെയ്യാനും ഈ മാല്‍വെയര്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കൂടുതല്‍ മുന്‍കരുതല്‍ എടുത്താല്‍ മാത്രമേ ഈ മാല്‍വെയറുകളെ തടയാന്‍ സാധിക്കൂയെന്ന് ടെക്ക് വിദഗ്ദര്‍ പറയുന്നു.

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അത് വിശ്വാസയോഗ്യമാണോ അല്ലെയോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here