യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു; റിയാസ് കണ്‍വീനര്‍, വീണ ജോയിന്റ് കണ്‍വീനര്‍; കുത്തേറ്റ അഖിലും കമ്മിറ്റിയില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപെട്ട് പിരിച്ചുവിട്ട എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്ക് പകരം അഡ്ഹോക്ക് കമ്മിറ്റിയെ നിശ്ചയിച്ചു. സംഘര്‍ഷത്തില്‍ കുത്തേറ്റ അഖില്‍ ഉള്‍പ്പെടെ 25 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി തീരുമാനിച്ചത്.

കമ്മിറ്റിയുടെ കണ്‍വീനര്‍ ആയി കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും, രണ്ടാംവര്‍ഷ എംഎ വിദ്യാര്‍ഥിയുമായ എആര്‍ റിയാസിനെ നിശ്ചയിച്ചു.

ജോയിന്റ് കണ്‍വീനറായി ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ വീണ എം ബിയെ നിശ്ചയിച്ചു. ആര്‍ റിയാസ്, വീണ എം ബി, ശില്പ, ജോബിന്‍, ചന്തു, അഞ്ചു, നിരഞ്ജന്‍, ജിനു, അഖില്‍, കൃഷ്ണപ്രിയ, അരുണ്‍, ഉമര്‍, അജയ്, വിഷ്ണു, ഉമൈര്‍, രാകേന്ത്, ജിജോ, അഭിജിത്ത്, ആര്യ, അനന്ദു ഷാജി, ദില്‍ന, അമല്‍, നിതിന്‍, മിത മധു, റോഷ്‌ന എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here