ദുബായില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു

ദുബായില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ഗോ എയര്‍ ആണ് സര്‍വീസ് ആരംഭിക്കുന്നത്. ഈ മാസം 25 മുതല്‍ ഗോ എയര്‍ വിമാനത്തില്‍ നേരിട്ട് കണ്ണൂരിലേക്ക് പറക്കാം. ഇതാദ്യമാണ് ദുബായില്‍നിന്ന് ഒരു വിമാനം കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നത്.

ഇതോടെ ദുബായിലും വടക്കന്‍ എമിറേറ്റിലും ഉള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലക്കാര്‍ക്ക് യാത്ര എളുപ്പമാകും. ഗോ എയറിന്റെ ആദ്യ വിമാനം 25ന് വൈകിട്ട് 7.30ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് രാത്രി 10.20ന് ദുബായിലെത്തും. ജലാഭിവാദ്യം നല്‍കി വിമാനത്തെ വിമാനത്താവള അധികൃതര്‍ സ്വീകരിക്കും. തിരിച്ച് അര്‍ധരാത്രി 12.20ന് പുറപ്പെടുന്ന വിമാനം രാവിലെ 5.55ന് കണ്ണൂരില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here