തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ അലംഭാവം ഉണ്ടായിയെന്ന് ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയാത്ത ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കുറ്റവാളികള്‍ക്ക് നേരെ നിയമത്തിന്റെ ശകതമായ നടപടി ഉണ്ടാവും. സര്‍ക്കാര്‍ എന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. തെറ്റ് ആര് ചെയ്താലും നടപടി ഉണ്ടാവും. അതിന്റെ പേരില്‍ കൂടൂതല്‍ കൂടൂതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അതേ കുറിച്ച് ചിന്തിക്കുന്നത് നന്നാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.