തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പുതിയ പ്രിന്‍സിപ്പലായി ഡോ. സി സി ബാബുവിനെ നിയമിച്ചു. നിലവില്‍ തൃശൂര്‍ ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ആണ്. അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട കോളേജിന് രണ്ടു ദിവസം കൂടി അവധി നീട്ടി. കോളേജ് തിങ്കളാഴ്ച തുറക്കും.

കോടഞ്ചേരി ഗവ. കോളേജ് പ്രിന്‍സപ്പാള്‍ ഡോ. എം ജ്യോതിരാജിനെ പട്ടാമ്പി എസ്എന്‍ജിഎസ് കോളേജ് പ്രിന്‍സിപ്പാളായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു. തവനൂര്‍ ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം കെ മുരളീധരന്‍ നായര്‍ കണ്ണൂര്‍ തലശ്ശേരി ഗവ. കോളേജ് പ്രിന്‍സിപ്പാളാകും. മങ്കട ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എന്‍ വീരമണികണ്ഠനെ പാലക്കാട് ചിറ്റൂര്‍ ഗവ. കോളേജ് പ്രിന്‍സിപ്പാളായി മാറ്റി നിയമിച്ചു.

കൊഴിഞ്ഞാമ്പാറ ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ കെ മണി പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാളാകും. ഒല്ലൂര്‍ ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ ജയകുമാറിനെ എറണാകുളം ഗവ. മഹരാജാസ് കോളേജ് പ്രിന്‍സിപ്പാളായി നിയമിച്ചു. സ്പെഷ്യല്‍ ഗ്രേഡ് പ്രിന്‍സിപ്പാളായി സ്ഥാനക്കയറ്റം നല്‍കിയാണ് നിയമനം.