ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രിന്‍സിപ്പാളായ കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രിന്‍സിപ്പാളായ സമാന്തര കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമം.വത്സന്‍ തില്ലങ്കേരിയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ഇരിട്ടി പ്രഗതി കോളേജിലാണ് സംഭവം. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥി ആകാശിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ് എഫ് ഐ പഠന ക്യാമ്പില്‍ പങ്കെടുത്തതിലും വാട്‌സാപ്പ് കൂട്ടായ്മയില്‍ അംഗമായത്തിന്റെ പേരിലുമാണ് വിദ്യാര്‍ത്ഥിക്ക് കോളേജ് മാനേജ്മെന്റില്‍ നിന്നും കടുത്ത മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നത്. പ്രിന്‍സിപ്പലായ ആര്‍ എസ് നേതാവ് വത്സന്‍ തില്ലങ്കേരിയാണ് റൂമില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയത്.കോളേജില്‍ തിരിച്ചെടുക്കില്ലെന്നും വീണ്ടും കോളേജിലേക്ക് വന്നാല്‍ കൊല്ലുമെന്നും വത്സന്‍ തില്ലങ്കേരി ഭീഷണിപ്പെടുത്തിയതായി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി പറഞ്ഞു.

രക്തം വാര്‍ന്ന് അവശ നിലയിലായ ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥി ആകാശിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോളേജ് മാനേജ്‌മെന്റിനെതിരെ കേസ് എടുക്കണമെന്ന് എസ് എഫ് ഐ ഇരിട്ടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

വത്സന്‍ തില്ലങ്കേരിയെ കൂടാതെ ആര്‍ എസ് എസ്സുകാരായ മറ്റ് അധ്യാപകരും ഫോണില്‍ വിളിച്ചും നേരിട്ടും ഭീഷണിപ്പെടുത്തി.മറ്റ് പല വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് മാനേജ്മെന്റില്‍ നിന്നും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here