മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് നേരെ എംഎസ്എഫ് റാഗിംഗ്

പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കു നേരെ എംഎസ്എഫ് പ്രവര്‍ത്തകരുടെ റാഗിംഗ്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ  കര്‍ണ്ണപുടം തകര്‍ന്നു. ആക്രമണം നടത്തിയ എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ദില്‍ഷാദാണ് റാഗിംഗിനിരയായത്. കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ എം എസ് എഫ് പ്രവര്‍ത്തകരായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ദില്‍ഷാദിനെ ആക്രമിക്കുകയായിരുന്നു. പത്തംഗ സംഘത്തിന്റെ മര്‍ദനത്തില്‍ ദില്‍ഷാധിന്റെ  കണ്ണപുടം തകര്‍ന്നു.

ദില്‍ഷാദിനെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വുഷു താരമായ ദില്‍ഷാദ് കഴിഞ്ഞ തവണ ദേശീയ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റതിനാല്‍ ഈയാഴ്ച നടക്കുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് ദില്‍ഷാദ്. എം എസ് എഫ് നേതാക്കളടക്കം നേതൃത്വം നല്‍കുന്ന ഗ്യാംഗിന്റെ പേരിലാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത്. എം എസ് എഫ് പ്രവര്‍ത്തകരായ മുഹമ്മദ് ഷിബില്‍, ഷനില്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന നാല് പേര്‍ക്കെതിരെയുമാണ് മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാനമായ രീതിയില്‍ നടന്ന ആക്രമണങ്ങളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ  കര്‍ണ്ണപുടം പൊട്ടുകയും മറ്റൊരു വിദ്യാര്‍ത്ഥിയുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് ആധിപത്യമുള്ള ക്യാമ്പസില്‍ എംഎസ്എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണവും അരാജകത്വ പ്രവണതകളും നടക്കുന്നതെന്നാണ് എസ് എഫ് ഐ യുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News