മലയാളി കൈക്കരുത്തില്‍ കുവൈറ്റ് ക്രിക്കറ്റ് ടീം ടി20 പ്രവേശനത്തിനായി പ്രയത്‌നം തുടങ്ങി. കൊല്ലം സ്വദേശി കൊല്ലം സ്വദേശി ഷിറാസ് ഖാനാണ് ആള്‍ റൗണ്ടറായി തിളങ്ങുന്നത്. ടീം ഇന്ത്യയില്‍ ഇടം നേടാന്‍ കൊതിച്ച ഷിറാസ് ഖാന്‍ എത്തിചേര്‍ന്നത് കുവൈറ്റ് ദേശീയ ടീമില്‍, കേരളത്തിന്റെ ജൂനിയര്‍ ടൂര്‍ണ്ണമെന്റുകളിലെ മിന്നുന്ന പ്രകടനം കണ്ടാണ് കുവൈത്തിലെ ആര്‍ട്ടെക്ക് ക്ലബ് ഷിറാസിനെ ക്ഷണിക്കുന്നതും,ഒടുവില്‍ കുവൈത്ത് ക്രിക്കറ്റ് ടീമില്‍ എത്തിയതും.
ബാറ്റിംങിലും ബൗളിംങിലും ഒരു പോലെ മികവ് തെളിയിച്ചതോടെയാണ് കുവൈത്ത് ക്രിക്കറ്റ് ബോര്‍ഡ് ഷിറാസിന് ടീമിലേക്ക് ഗ്രീന്‍ പാസ് നല്‍കിയത്. 2020ല്‍ ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ലോക 20/20 വോള്‍ഡ് കപ്പില്‍ കുവൈത്ത് ടീം യോഗ്യത നേടിയാല്‍ ഷിറാസിന്റെ സമയവും തെളിയും. ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയാണ് തന്റെ സ്വപ്നമെന്ന് ഷിറാസ് കൈരളി ന്യൂസിനോടു പറഞ്ഞു.
ജസ്റ്റിന്‍ ജയിംസിന്റെ ശിക്ഷണത്തിലാണ് ഷിറാസ് പരിശീലനം നേടിയത്. കേരള സര്‍വ്വകലാശാല ടീമിലും ഷിറാസ് ഉണ്ടായിരുന്നു. നടക്കാനിരിക്കുന്ന കുവൈത്ത് ഖത്തര്‍ സന്നാഹ മത്സരത്തിലും ഷിറാസ് ബാറ്റും ബോളും കയ്യിലെടുക്കും. അപ്പോഴും ബാക്കിയാവുന്ന ദുഃഖം ടീം ഇന്ത്യയുടെ കുപ്പായമണിയാന്‍ കഴിയാത്തതില്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here