ചാന്ദ്രയാന്‍-2 വിക്ഷേപണം 22ന് സാധ്യത

സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച നടത്താന്‍ സാധ്യത. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒയുടെ ആലോചന. ഇതിനോടനുബന്ധിച്ചുള്ള റിവ്യൂ യോഗം വ്യാഴാഴ്ച ചേരും. സാങ്കേതിക തകരാറിനെ സംബന്ധിച്ച റിപ്പോര്‍ട്ടും യോഗത്തില്‍ വരും. ഇതിനു ശേഷമേ തീയതിയില്‍ അന്തിമ തീരുമാനമുണ്ടാകു. എന്തായാലും അടുത്ത ആഴ്ച വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ സൂചന നല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് അപ്രതീക്ഷിത സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയത്. കൗണ്ട് ഡൗണ്‍ അവസാനിക്കാന്‍ 56 മിനിട്ട് ബാക്കി നില്‍ക്കേയായിരുന്നു ഇത്. ക്രയോഘട്ടത്തിലെ മര്‍ദ്ദ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചത്.

മര്‍ദ്ദ വ്യത്യാസം ആദ്യം കാര്യമായി എടുത്തില്ലെങ്കിലും വിഎസ്എസ്‌സി ഡയറക്ടര്‍ എസ് സോമനാഥ് ഇതിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തി. വിശദ പരിശോധനയില്‍ ജിഎസ്എല്‍വി മാര്‍ക്ക്-3 റോക്കറ്റിലെ ക്രയോ ഇന്ധന ടാങ്കിന് മുകളിലുള്ള ഗ്യാസ് ബോട്ടിലിലാണ് തകരാര്‍ കണ്ടെത്തിയത്. ഇത് ബുധനാഴ്ചയോടെ പരിഹരിച്ച് ഇന്ധനം വീണ്ടും നിറച്ചു. പ്രഷര്‍ ടെസ്റ്റ് നടത്തി. തുടര്‍ന്നാണ് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News