എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളം ആഗസ്ത് മുതല്‍ ട്രഷറി വഴി; സൂക്ഷിക്കുന്ന തുകയ്ക്ക് പലിശ ലഭ്യമാക്കും

എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ആഗസ്ത് മുതല്‍ ട്രഷറി വഴിയാകും. എംപ്ലോയീസ് ട്രഷറി സേവിങ്‌സ് അക്കൗണ്ടുവഴിയാണ് ശമ്പളവിതരണം. ജീവനക്കാരുടെ ട്രഷറിയിലെ സാലറി അക്കൗണ്ടായിരിക്കുമിത്. ട്രഷറി അക്കൗണ്ടില്‍ സൂക്ഷിക്കുന്ന തുകയ്ക്ക് പലിശ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്പാര്‍ക്ക് സംവിധാനത്തില്‍ ലഭ്യമായ വ്യക്തിഗത വിവരങ്ങള്‍ ഇ-കെവൈസിയായി സ്വീകരിച്ചാണ് ഇടിഎസ്ബി അക്കൗണ്ട് തുടങ്ങുന്നത്. ഈ അക്കൗണ്ടിന്റെ വിവരം എസ്എംഎസ് ആയി അറിയിച്ചിട്ടുണ്ടെന്ന് ട്രഷറി ഡയറക്ടര്‍ എ എം ജാഫര്‍ അറിയിച്ചു. ഒരു വിഭാഗത്തിനു മാത്രമാണ് ട്രഷറി വഴി ശമ്പളം ലഭിക്കുന്നത്.

ബഹുഭൂരിപക്ഷവും ബാങ്ക് അക്കൗണ്ടുവഴിയാണ് വാങ്ങുന്നത്. 18 വരെ തുടര്‍ച്ചയായി 15 ദിവസം അക്കൗണ്ടില്‍ ശമ്പളം നിലനിര്‍ത്തുന്ന മിനിമം തുകയ്ക്ക് ആറു ശതമാനം പലിശ നല്‍കും. ശമ്പളത്തില്‍നിന്ന് എത്ര ശതമാനം ഇടിഎസ്ബി അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്ന് ജീവനക്കാരന് ശമ്പള ബില്‍ തയ്യാറാക്കി അംഗീകരിക്കുന്ന ഉദ്യോഗസ്ഥനെ (ഡിഡിഒ) സമ്മതപത്രത്തിലൂടെ അറിയിക്കാം.

ഈ തുക നിലനിര്‍ത്തി, ബാക്കി തുക ജീവനക്കാരന്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറാനും വ്യവസ്ഥയുണ്ട്. ഇടിഎസ്ബിക്ക് ട്രഷറിയില്‍നിന്ന് ലഭ്യമാക്കുന്ന ചെക്ക്ബുക്ക് വഴിയും ഇടപാട് നടത്തും. ട്രഷറി സേവിങ് അക്കൗണ്ടിന് തുല്യമായിരിക്കും നടപടി. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യംവഴി മറ്റ് അക്കൗണ്ടുകളിലേക്ക് പണം മാറ്റാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here