സെക്രട്ടറിയേറ്റ് വളപ്പില്‍ ചാടിക്കടന്ന ശില്പ വിദ്യാര്‍ത്ഥിനിയില്ല, കോണ്‍ഗ്രസുകാരി; മാധ്യമ ശ്രദ്ധനേടാന്‍ മുമ്പും മതില്‍ ചാട്ടം

തിരുവനന്തപുരം: കെഎസ്യുക്കാരിയെന്ന പേരില്‍ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടന്നത് തൃശൂരിലെ അഭിഭാഷക. വിദ്യാര്‍ത്ഥി സമരത്തിന് ആളെ കിട്ടാതെ, മുതിര്‍ന്ന പ്രവര്‍ത്തകരെ ഇറക്കി സമരത്തിന് ആളെ കൂട്ടേണ്ട ഗതികേടിലാണ് കെഎസ്‌യു.

സെക്രട്ടറിയറ്റ് പടിക്കല്‍ കെഎസ്യു നടത്തുന്ന സത്യഗ്രഹ പന്തലിന് സമീപത്തുനിന്ന് ബുധനാഴ്ച രാവിലെയാണ് ശില്‍പ ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടറിയറ്റിലെ മതില്‍ ചാടിക്കടന്നത്.

കെഎസ്‌യു പ്രതിഷേധം എന്ന പേരില്‍ മതില്‍ ചാടിയ ശില്‍പ തൃശൂര്‍ തൃശൂര്‍ ജില്ലാ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്. അരിമ്പൂര്‍ പഞ്ചായത്ത് അംഗംകൂടിയായ ശില്‍പ്പ മാധ്യമ ശ്രദ്ധനേടാന്‍ മുമ്പും മതില്‍ ചാടിക്കടന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം തൃശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളേജിന്റെ ഗേറ്റ് ചാടിക്കടന്ന് പ്രശ്‌നം സൃഷ്ടിച്ചതും ശില്പയാണ്.

കെഎസ്‌യു സമരം നയിക്കാനോ സമരത്തില്‍ പങ്കെടുക്കാനോ വിദ്യാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ സമരത്തിന് ഇറക്കിയാണ് കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് പടിക്കലെ സമര കോലാഹലം.

കെഎസ്‌യുവിന് പുറത്തുള്ള ശില്‍പ അടക്കമുള്ള പ്രവര്‍ത്തകരെ സമരത്തിന്റെ ഭാഗമാക്കുന്നതില്‍ സംസ്ഥാനത്തെ മുതിര്‍ന്ന കെഎസ്‌യു നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമാണ് ഉള്ളത്. ഇപ്പോഴും കെഎസ്‌യുവിന് ഒറ്റയ്ക്ക് സമരം നടത്താനുള്ള കഴിവ് ഇല്ലെന്നതിനുള്ള തെളിവാണ് ശില്‍പയുടെ മതില്‍ ചാട്ടം എന്ന നിലപാടിലാണ് കോണ്ഗ്രസ് നേതൃത്വവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here