ക്രിക്കറ്റ് കളിയുടെ ഹരമായി എത്തുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘സച്ചിന്‍’ നാളെ തിയേറ്ററുകളിലെത്തുന്നു.

ഇന്ത്യന്‍ യുവത്വത്തിന്റെ ഹരമാണ് സച്ചിന്‍ എന്ന പേര്. അപ്പോള്‍ ആ പേരില്‍ ഒരു മലയാള സിനിമ വരുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രിക്കറ്റും പ്രണയവും സൗഹൃദവുമൊക്കെയാണ് പശ്ചാത്തലമാക്കുന്നത്.

അന്ന രാജനാണ് നായിക. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, അപ്പാനി ശരത്, രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍ , ജൂബി നൈനാന്‍ , മാല പാര്‍വതി , രശ്മി ബോബന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എസ്.എല്‍. പുരം ജയസൂര്യ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജെ.ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂഡ് ആഗ്‌നസ് സുധീര്‍ ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.