തിരുവനന്തപുരം: സഹപ്രവര്‍ത്തകരെ കത്തിക്ക് കുത്തിയ കെഎസ്യു പ്രവര്‍ത്തകന്‍ അക്രമത്തിനെതിരെ അതേ സ്ഥലത്ത് സത്യഗ്രഹ സമരത്തില്‍.

രണ്ട് സഹപ്രവര്‍ത്തകരെ കുത്തിയ കേസിലെ പ്രതിയായ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ ആണ് തലസ്ഥാനത്ത് അക്രമത്തിനെതിരായ സത്യഗ്രഹം കിടക്കുന്നത്.

2017 ഡിസംബറില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ പടയൊരുക്കം പരിപാടിയുടെ സമാപന സമ്മേളനത്തിന് ശേഷമായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്.

സംഘര്‍ഷം രൂക്ഷമായതോടെ നബീല്‍ രണ്ട് പ്രവര്‍ത്തകരെ കുത്തുകയായിരുന്നു. എംഎല്‍എ ഹോസ്റ്റലിനു സമീപം നടന്ന അക്രമത്തില്‍ ജില്ലാ സെക്രട്ടറി ആദേഷ്, പ്രവര്‍ത്തകനായ നജീം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഫെയ്‌സ്ബുക്കില്‍ കമന്റിട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അന്ന് അക്രമത്തില്‍ കലാശിച്ചത്.

അതേ നബീല്‍ ആണ് യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തുന്നത്.