കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വധഭീഷണിയെന്ന് ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ ഫല്‍ഗുനന്‍.

എബിവിപി പ്രവര്‍ത്തകര്‍ നേരിട്ടും ഫോണിലൂടെയും വധഭീഷണി മുഴക്കുകയാണ്. ക്യാബിനില്‍ കയറി വരെ വധഭീഷണി മുഴക്കി.

തന്റെ അനുമതിയില്ലാതെയാണ് എബിവിപി ക്യാമ്പസില്‍ കൊടിമരം സ്ഥാപിച്ചത്. പൊലീസിനെ ക്യാമ്പസിന് അകത്ത് കയറ്റാതിരിക്കാനാണ് സ്വമേധയാ കൊടിമരം മാറ്റിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.