കേന്ദ്ര സര്‍ക്കാരിന് താക്കീതായി സംസ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണ്ണയും

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക, പതിനൊന്നാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ക്ക് കരുത്തു പകരുക, കാര്യക്ഷമമായ സിവില്‍സര്‍വീസിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, വര്‍ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി കേരള എന്‍.ജി.ഒ.യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരുടെ ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും തൃശൂരില്‍ നടന്നു.

രാവിലെ 11 മണിക്ക് ഇങട സ്‌ക്കൂള്‍ പരിസരത്തു നിന്നാരംഭിച്ച പ്രകടനം തെക്കേ ഗോപുരനടയില്‍ സമാപിച്ചു. സമാപന യോഗം യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ്.സുശീല ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പിഎസ് നാരായണന്‍കുട്ടി ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി കെ.വി.പ്രഫുല്‍ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി പി.ബി.ഹരിലാല്‍ നന്ദിയും പറഞ്ഞു.

ഇ. നന്ദകുമാര്‍, പി.വരദന്‍, പി.ജി.കൃഷ്ണകുമാര്‍, എം.കെ.ബാബു, ആര്‍.എല്‍.സിന്ധു, കെ.എം.ലൈസമ്മ, രഹ്ന പി.ആനന്ദ്, പി.സുനീഷ്, കെ.എ.മുഹമ്മദ് റാഫി, പി.കെ.വിജയന്‍, പി.എസ്.രഘുനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here