യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന അഖിലിനെ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, ട്രഷറര്‍ എസ്.കെ. സജീഷ്, വൈസ് പ്രസിഡന്റ് കെയു ജനീഷ്‌കുമര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. അഖിലിന്റെ ബന്ധുക്കളുമായി സംസാരിച്ച റിയാസ് നിയമപോരാട്ടത്തില്‍ എല്ലാവിധ പിന്തുണയും സഹായവും അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേരള യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഖിലിന് പരിക്കേറ്റത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളെ പൊലിസ് ഇതിനകം പിടികൂടിയിട്ടുണ്ട്. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് ഞായറാഴ്ച കന്റോണ്‍മെന്റ് പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.