ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം ‘പതിനെട്ടാം പടി’ മികച്ച അഭിപ്രായം നേടി രണ്ടാം വാരത്തിലേക്ക് പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍, അഹാന കൃഷ്ണ എന്നിവര്‍ അതിഥി താരങ്ങളായും അറുപത്തോളം പുതുമുഖങ്ങളും അഭിനയിച്ച ചിത്രത്തിലെ പാര്‍ട്ടി ഗാനം യൂട്യൂബില്‍ വൈറലാകുന്നു.

‘കാറ്റലകള്‍….’ എന്നു തുടങ്ങുന്ന വീഡിയോ ഗാനത്തില്‍ സാനിയ ഇയ്യപ്പന്റെ ഗ്ലാമറും പുതുമ നിറഞ്ഞ ഛായാഗ്രഹവുമാണ് പ്രേക്ഷകരെ ആകര്‍ഷിപ്പിച്ചത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് എ.എച്ച് കാഷിഫാണ് ഈണം പകര്‍ന്നിരിക്കുന്നത്. ജോണിതാ ഗാന്ധിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന സ്റ്റൈലിഷ് കഥാപാത്രമായിയാണ് എത്തുന്നത്. പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ, സുരാജ് വെഞ്ഞാറമൂട്, മണിയന്‍ പിള്ള രാജു , ബിജു സോപാനം, മാല പാര്‍വതി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

കെച്ച മാസ്റ്ററും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടേഴ്സ്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐസിഎല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി. അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.