കൊല്ലം ബൈപ്പാസില്‍ കല്ലുന്താഴത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സ് കത്തുന്നതിനിടെ ആമ്പുലന്‍സില്‍ ഉണ്ടായിരുന്നവരുടെ ജീവന്‍ രക്ഷപ്പെടുത്തിയ ആമ്പുലന്‍സ് ഡ്രൈവറെ ആദരിച്ചു. കൊട്ടാരക്കര സ്വദേശി അരുണാണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി മുന്നു പേരെ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ 10 ന് പുലര്‍ച്ചെ ഹൃദ്‌രോഗിയായ വീട്ടമ്മയേയും കൊണ്ട് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നിന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെ കാത്ത്‌ലാബിലേക്ക് പോകുമ്പോഴാണ് കല്ലുംന്താഴം ജംഗഷനില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുന്നത് ഡീസല്‍ ടാംങ്കിന് തീപിടിച്ച് ആമ്പുലന്‍സ് ആളികത്തുമ്പോഴാണ് ഡ്രൈവര്‍ അരുണ്‍ സാഹസികമായി ആമ്പുലന്‍സിനുള്ളില്‍ ഉണ്ടായിരുന്ന മൂന്നുപേരേയും രക്ഷപ്പെടുത്തിയത്.

കേരള ഗവ. ഹോസ്പിറ്റല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ സിഐടിയു കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തില്‍ വെച്ചാണ് ആമ്പുലന്‍സ് ഡ്രൈവര്‍ അരുണിനെ സിഐടിയു ജില്ല സെക്രട്ടറി ജയമോഹന്‍ ആദരിച്ചത്.

കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്യാമള അമ്മ ഉപഹാരം സമര്‍പ്പിച്ചു. യൂണിയന്‍ ജില്ല പ്രസിഡന്റ് ഡോ. എസ്. സുജിത്ത് അധ്യക്ഷനായി. സി. മുകേഷ്, എന്‍ ബേബി, കെ.സുനില്‍കുമാര്‍, ഷാജി ,ജില്ല സെക്രട്ടറി ആര്‍.രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.